കേളി
കേളി കലാസാംസ്കാരിക വേദി

Archive for the ‘കളിയെഴുത്ത്‌’ Category

ഇന്ത്യന്‍ ക്രിക്കറ്റിലെ കോര്‍പ്പറേറ്റ്‌ യുദ്ധം

നവംബര്‍ 4, 2007

സീ ടെലിഫിലിംസ്‌ ഉടമ സുഭാഷ്‌ ചന്ദ്ര ഗോയലും ഇന്ത്യന്‍ ക്രിക്കറ്റ്‌ കണ്‍ട്രോള്‍ ബോര്‍ഡും നടത്തുന്ന കോര്‍പ്പറേറ്റ്‌ യുദ്ധമാണ്‌ ഇന്ന്‌ കളിയെക്കാള്‍ കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്‌. ഐ.സി.എല്ലിണ്റ്റെ വരവോടെ ഇന്ത്യന്‍ ക്രിക്കറ്റില്‍ നഷ്ടമാകാമായിരുന്ന കുത്തക തിരികെ പിടിക്കുകയാണ്‌ ബി.സി.സി.ഐ സ്വന്തം ക്രിക്കറ്റ്‌ ലീഗ്‌ പ്രഖ്യാപനത്തോടെ ചെയ്തത്‌. പ്രീമിയര്‍ ലീഗ്‌ ക്രിക്കറ്റെന്ന പേരില്‍ ഇന്ത്യയില്‍ ക്ളബ്‌ ക്രിക്കറ്റ്‌ ആരംഭിക്കാന്‍ പത്തുവര്‍ഷം മുമ്പ്‌ പദ്ധതിയിട്ട ബി.സി.സി.ഐയ്ക്ക്‌ അതു വൈകിയെങ്കിലും നടപ്പാക്കാന്‍ കഴിഞ്ഞത്‌ ഐ.സി.എല്‍ ചുരുങ്ങിയകാലം കൊണ്ട്‌ നേടിയെടുത്ത പ്രാധാന്യമാണ്‌  സീ-ടെലിഫിലിംസ്‌ ഉടമ […]

ബ്രസീലുകാരെപ്പോലെ കളിക്കാന്‍

സെപ്റ്റംബര്‍ 12, 2007

ബ്രസീലുകാരെപ്പോലെ പന്തുകളിക്കുക ഏതൊരാളുടെയും സ്വപ്നമാണ്‌. ഇംഗ്ളണ്ടില്‍ സൈമണ്‍ ക്ളിഫോര്‍ഡ്‌ എന്നയാളുടെ പാഠശാല അത്തരത്തിലുള്ള താരങ്ങളെ സൃഷ്ടിക്കാനുദ്ദേശിച്ചുള്ളതാണ്‌ ‘ഭാവിയില്‍ ഇംഗ്ളണ്ട്‌ ടീം മുഴുവന്‍ എനിക്ക്‌ സ്വന്തമാകും’ കോടികളെറിഞ്ഞ്‌ താരങ്ങളെ സ്വന്തമാക്കുന്ന റോമന്‍ അബ്രമോവിച്ചല്ല ഇതു പറയുന്നത്‌. ലീഡ്സിലെ കത്തോലിക്കാ സ്കൂളില്‍ ഏഴുവര്‍ഷം മുമ്പ്‌ ഒരു പ്രൈമറി അധ്യാപകന്‍ മാത്രമായിരുന്ന സൈമണ്‍ ക്ളിഫോര്‍ഡ്‌ ഇതു പറയുമ്പോള്‍, അവിശ്വസിക്കേണ്ട.1998 ലോകകപ്പു മുതല്‍ ഇംഗ്ളണ്ടിണ്റ്റെ വജ്രായുധമായി നില്‍ക്കുന്ന മൈക്കല്‍ ഓവനും പുതിയ കാലത്തിണ്റ്റെ താരമായ വെയ്ന്‍ റൂണിയും അത്‌ സമ്മതിച്ചുതരും. ഇരുവരും പന്തുകൊണ്ട്‌ […]