കേളി
കേളി കലാസാംസ്കാരിക വേദി

പ്ളാസ്റ്റിക്കില്‍ നിന്ന് തേക്കിലയിലേക്ക്‌

പ്രത്യാഘാതങ്ങളുടെ കാലയളവ്‌ പരിഗണിക്കുമ്പോള്‍ ആഗോള താപനത്തേക്കാള്‍ വലിയ ഭീഷണിയാണ്‌ പ്ളാസ്റ്റിക്‌ ഉണ്ടാക്കുന്നതെന്ന്‌ ലോകത്തെ പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞര്‍ മുറിയിപ്പ്‌ നല്‍കുന്നു. ലോകത്തെ പ്രധാന ജലസ്ത്രോതസ്സുകളെല്ലാം ഇന്ന്‌ പ്ളാസ്റ്റിക്കിണ്റ്റെ പിടിയിലാണ്‌. നൂറ്റാണ്ടുകള്‍ കഴിഞ്ഞാലും നശിക്കാതെ നിലനില്‍ക്കുന്ന പ്ളാസ്റ്റിക്‌ മാലിന്യങ്ങള്‍ സമുദ്രങ്ങളിലെയും കടലുകളിലെയും കായലുകളിലെയും തടാകങ്ങളിലെയും നീര്‍ച്ചോലകളിലെയും അഴുക്കു ചാലുകളിലെയും പ്രധാന ഭീഷണിയായി മാറിക്കഴിഞ്ഞു.

മനുഷ്യന്‍ തീ കണ്ടുപിടിച്ചതുപോലെ ആഘോഷിക്കപ്പെട്ടതാണ്‌ പ്ളാസ്റ്റിക്കിണ്റ്റെ കണ്ടെത്തലും. ഇത്രയും ഉപകാരപ്രദമെന്നു കരുതിയേടത്തുനിന്ന്‌ ഇത്രയും വിനാശകാരിയായ വസ്തുവായി പ്ളാസ്റ്റിക്‌ മാറി. മണ്ണും വെള്ളവും പ്ളാസ്റ്റിക്കിണ്റ്റെ പിടിയിലമര്‍ന്നു. കത്തിച്ചാലും നശിക്കാത്ത പ്ളാസ്റ്റിക്‌ മാലിന്യങ്ങള്‍ ലോകത്തിനുമുന്നില്‍ ചോദ്യചിഹ്നമായി മാറി.

വിപണിയുടെ വളര്‍ച്ചയ്ക്കൊപ്പം അരങ്ങുവാണ പ്ളാസ്റ്റിക്‌ ക്യാരിബാഗുകളാണ്‌ ഭീഷണിയുടെ തോത്‌ വലുതാക്കിയത്‌. എന്തും ഏതും കൊണ്ടുപോകാന്‍ പാകത്തില്‍ ക്യാരിബാഗുകള്‍ വര്‍ദ്ധിച്ചതോടെ, പ്ളാസ്റ്റിക്‌ മാലിന്യങ്ങളുയര്‍ത്തുന്ന ഭീഷണി മുമ്പെത്തേക്കാളും അധികമായി. കാര്‍ഷിക മേഖലയുടെ തകര്‍ച്ചയോടെ എല്ലാത്തിനും വിപണിയെ ആശ്രയിക്കേണ്ടിവന്ന കേരളത്തില്‍ അറിയാതെ പ്ളാസ്റ്റിക്‌ മാലിന്യ ഭീഷണിയും കുന്നുകൂടി.

തുടരെ രണ്ടാം വര്‍ഷവും പകര്‍ച്ചപ്പനി കേരളത്തെ കീഴ്പ്പെടുത്തിയപ്പോള്‍ പരിസര മലിനീകരണം തടയാതെ അതിജീവനം സാധ്യമല്ലെന്നായി. കെട്ടിക്കിടക്കുന്ന വെള്ളത്തിന്‍ പെറ്റുപെരുകുന്ന കൊതുകകളാണ്‌ കേരളത്തെ കാര്‍ന്നുതിന്നുന്ന സാംക്രമിക രോഗങ്ങളുടെ മുഖ്യ കാരണം. വെള്ളം കെട്ടിക്കിടക്കുന്നതിന്‌ മറ്റെന്തിനേക്കാളുമേറെ കാരണമാകുത്‌ പ്ളാസ്റ്റിക്‌ മാലിന്യങ്ങളാണ്‌. അലക്ഷ്യമായി വലിച്ചെറിയുന്ന പ്ളാസ്റ്റിക്‌ കൂടുകള്‍ കൊതുകുവളര്‍ത്തല്‍ കേന്ദ്രങ്ങളായി മാറുന്നതും അഴുക്കുചാലുകളിലൂടെയുള്ള ജലനിര്‍ഗമനത്തെ പ്ളാസ്റ്റിക്‌ മാലിന്യങ്ങള്‍ തടസ്സപ്പെടുത്തുന്നതും സാംക്രമിക രോഗങ്ങള്‍ക്ക്‌ കാരണമായി. ഇതിനുപുറമെ, നദികളും കായലുകളും ഉള്‍പ്പെടെയുള്ള എല്ലാ ജലസ്രോതസ്സുകളും പ്ളാസ്റ്റിക്‌ അടിഞ്ഞ്‌ മാലിന്യ കേന്ദ്രങ്ങളാകുന്നതും കേരളത്തിന്‌ ഭീഷണിയായി.

പരിസര മലിനീകരണത്തിലെ പ്രധാന വില്ലന്‍മാരായ പ്ളാസ്റ്റിക്‌ മാലിന്യങ്ങളെ മറികടക്കാന്‍ നിരോധനം എന്ന മാര്‍ഗ്ഗം മാത്രമായിരുന്നു മുന്നിലുണ്ടായിരുന്നത്‌. ഈ സാഹചര്യത്തിലാണ്‌ സപ്തംബര്‍ ഒന്നു മുതല്‍ 30 മൈക്രോണില്‍ കുറഞ്ഞ ക്യാരിബാഗുകളും മറ്റ്‌ പ്ളാസ്റ്റിക്‌ ഉല്‍പ്പനങ്ങളും സര്‍ക്കാര്‍ നിരോധിച്ചത്‌.

30 മൈക്രോണില്‍ താഴെയുള്ള പ്ളാസ്റ്റിക്‌ കൂടുകളുടെ ഉപയോഗം തടയുന്നതിണ്റ്റെ ഭാഗമായി അതിണ്റ്റെ ലഭ്യത ഇല്ലാതാക്കുക മാത്രമാണ്‌ പോംവഴി. അതിണ്റ്റെ ഭാഗമായി കച്ചവട കേന്ദ്രങ്ങള്‍ക്ക്‌ കനത്ത നിര്‍ദേശങ്ങളാണ്‌ സര്‍ക്കാര്‍ നല്‍കിയത്‌. നിരോധിക്കപ്പെട്ട പ്ളാസ്റ്റിക്‌ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന കടകളുടെ ലൈസന്‍സ്‌ റദ്ദാക്കുമെന്ന്‌ സര്‍ക്കാര്‍ മുന്നറിയിപ്പ്‌ നല്‍കി. നിരോധനത്തിണ്റ്റെ ആദ്യ ഘത്തില്‍ കടകളില്‍നിന്ന്‌ പ്ളാസ്റ്റിക്‌ പിടിച്ചെടുത്താല്‍ ലഘുവായ പിഴമാത്രം. വീണ്ടും പിടിച്ചാല്‍ 5000രൂപ, പിന്നെയും പിടിച്ചാല്‍ 10000, പിന്നീട്‌ 25000രൂപ എന്നിങ്ങനെ പിഴ ശിക്ഷയും സര്‍ക്കാര്‍ നിര്‍ദേശിച്ചു.

ഭക്ഷണ സാധനങ്ങളുള്‍പ്പെടെയുള്ളവ കൊണ്ടുവരാനും പോകാനും പ്ളാസ്റ്റിക്‌ കൂടുകളെ ആശ്രയിക്കുക വഴി പ്ളാസ്റ്റിക്‌ മാലിന്യങ്ങള്‍ ഏറ്റവുമധികം ഉണ്ടാകുന്ന സ്ഥലം ആശുപത്രികളായിരുന്നു. അവിടെ കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തണമൊണ്‌ സര്‍ക്കാര്‍ നിര്‍ദേശം. കവാടത്തില്‍വെച്ചു തന്നെ പ്ളാസ്റ്റിക്‌ കൂടുകള്‍ തടയാനുള്ള നിര്‍ദേശം ആശുപത്രികള്‍ക്ക്‌ നല്‍കിയിട്ടുണ്ട്‌.

വില്‍പ്പന നടത്തുന്ന പ്ളാസ്റ്റിക്‌ കൂടുകളില്‍ എത്ര മൈക്രോണ്‍ എന്ന്‌ രേഖപ്പെടുത്തണമെന്നും മലിനീകരണ നിയന്ത്രബോര്‍ഡ്‌ നിര്‍ദേശിച്ചു. ജനങ്ങള്‍ക്ക്‌ ഇക്കാര്യം മനസ്സിലാകുന്നതിനാണ്‌ ഇത്‌ രേഖപ്പെടുത്തേണ്ടത്‌. നിരോധിക്കപ്പെട്ട പ്ളാസ്റ്റിക്‌ ഉല്‍പ്പന്നങ്ങള്‍ കൈവശം വെക്കുന്നത്‌ ശിക്ഷാര്‍ഹമാണ്‌. തുടക്കത്തില്‍ വില്‍ക്കുന്നവര്‍ക്കുമാത്രമേ ശിക്ഷയുള്ളൂ.

പഞ്ചായത്തുകളില്‍ സെക്രട്ടറിമാരെയും കേര്‍പ്പറേഷന്‍-മുന്‍സിപ്പാലിറ്റികളില്‍ ആരോഗ്യ വിഭാഗത്തെയുമാണ്‌ പ്ളാസ്റ്റിക്‌ നിരോധനം നടപ്പാക്കാന്‍ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിട്ടുള്ളത്‌. പഞ്ചായത്ത്‌, മുന്‍സിപ്പല്‍ ജോയണ്റ്റ്‌ ഡയറക്ടറുടെ മേല്‍നോട്ടത്തിലുള്ള സംസ്ഥാന സ്ക്വാഡാണ്‌ ഇത്‌ നിരീക്ഷിക്കുക. ആശുപത്രികളില്‍ സൂപ്രണ്ടുമാര്‍ക്കാണ്‌ നിരോധനത്തിണ്റ്റെ ചുമതല.

കത്തിച്ചാലും നശിക്കാത്ത പ്ളാസ്റ്റിക്‌ പരിസ്ഥിതിക്ക്‌ ഉണ്ടാക്കുന്ന നാശങ്ങള്‍ ഏറെയാണ്‌. നഗരങ്ങളിലും പട്ടണങ്ങളിലും വീട്ടിലുണ്ടാകുന്ന ഭക്ഷണത്തിണ്റ്റെയും മറ്റ്‌ വസ്തുക്കളുടെയും അവശിഷ്ടങ്ങള്‍ പ്ളാസ്റ്റിക്‌ കൂടുകളിലാക്കി തള്ളുകയാണ്‌ സാധാരണ മലയാളിയുടെ സ്വഭാവം. മാലിന്യ നിര്‍മാര്‍ജ്ജനത്തിണ്റ്റെ ഭാഗമായി ഇതു പൊതു മാലിന്യസംസ്കരണ പ്രദേശത്തെത്തിയാലും പ്ളാസ്റ്റിക്‌ കൂടുകളിലെ മാലിന്യം അതേ രീതിയില്‍ കെട്ടിക്കിടക്കുന്നതിനാണ്‌ സാധ്യത. ഇത്‌ മാലിന്യങ്ങള്‍ സംസ്കരിക്കപ്പെടാതെ ശേഷിക്കുന്നതിനും ഇടയാക്കും.

വീട്ടുമാലിന്യങ്ങള്‍ പ്ളാസ്റ്റിക്‌ കൂടുകളില്‍ ശേഖരിക്കാതെ വെവ്വേറെ സൂക്ഷിക്കുകയും അതേ രീതിയില്‍ സംസ്കരിക്കുകയും വേണമെന്ന സാമാന്യ പാഠം മലയാളികള്‍ പൊതുവെ വിസ്മരിക്കുകയാണ്‌ ചെയ്തിരുന്നത്‌. പ്ളാസ്റ്റിക്‌ കൂടുകളുടെ ദൌര്‍ലഭ്യം ഈ രീതിക്ക്‌ മാറ്റമുണ്ടാക്കുമെന്ന്‌ കരുതാം.

ചപ്പുചവറുകള്‍ക്കൊപ്പം കത്തിച്ചുകളയുന്ന പ്ളാസ്റ്റിക്‌ മാലിന്യം ഹൈഡ്രജന്‍ ക്ളോറൈഡ്‌, ഡയോക്സിന്‍ പോലുള്ള വിഷവാതകങ്ങള്‍ സൃഷ്ടിക്കുന്നതിനിടയാക്കുന്നത്‌ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്കിടയാക്കും. മണ്ണില്‍ അടിഞ്ഞുകൂടുന്ന പ്ളാസ്റ്റിക്കാകട്ടെ ജൈവ വിഘടനം സംഭവിക്കാതെ കിടക്കുകയും മണ്ണിലെ നീരൊഴുക്കിനെയും സസ്യങ്ങളുടെ വളര്‍ച്ചയെയും ഫലപുഷ്ടിയെയും തകര്‍ക്കും.

അഴുക്കുചാലുകളാണ്‌ പ്ളാസ്റ്റിക്‌ മാലിന്യങ്ങളുടെ ഭീഷണി നേരിടുന്ന മറ്റൊരു സ്ഥലം. വെള്ളമൊഴുക്ക്‌ തടസ്സപ്പെടുത്തിക്കൊണ്ട്‌ കെട്ടിക്കിടക്കുന്ന പ്ളാസ്റ്റിക്‌ മാലിന്യങ്ങള്‍ ചെറിയൊരു മഴയില്‍പ്പോലും അഴുക്കുചാലുകള്‍ നിറഞ്ഞുകവിയുന്ന സാഹചര്യമാണ്‌ ഉണ്ടാക്കുക. നഗരപ്രദേശങ്ങളില്‍ മലിന ജലം പൊതുജലവിതരണ മാര്‍ഗ്ഗങ്ങളില്‍ കലരുന്നതിനും ജലജന്യമായ സാംക്രമിക രോഗങ്ങള്‍ പടരുന്നതിനും ഇടയാക്കും.

നിറപ്പകിട്ടാര്‍ന്ന, ഗുണമേന്‍മ കുറഞ്ഞ പ്ളാസ്റ്റിക്‌ പാത്രങ്ങളാണ്‌ അപകടം വിതയ്ക്കുന്ന മറ്റൊരു ഭീഷണി. നിറം നല്‍കുന്നതിന്‌ ഉപയോഗിക്കുന്ന കാഡ്മിയം പോലുള്ള പദാര്‍ത്ഥങ്ങള്‍ അര്‍ബുദത്തിനിടയാക്കുമെന്ന്‌ ശാസ്ത്രലോകം മുന്നറിയിപ്പ്‌ നല്‍കുന്നു. അലക്ഷ്യമായി വീട്ടുമാലിന്യങ്ങള്‍ നിറച്ച്‌ വലിച്ചെറിയുന്ന പ്ളാസ്റ്റിക്‌ കൂടുകള്‍ വയറ്റിലെത്തി വളര്‍ത്തുമൃഗങ്ങളുള്‍പ്പെടെയുള്ളവയുടെ മരണത്തിനും കാരണമാകുന്നു.

വനപ്രദേശങ്ങളിലും വിനോദസഞ്ചാരകേന്ദ്രങ്ങളിലും പ്ളാസ്റ്റിക്‌ വലിയ വില്ലനാണ്‌. കാട്ടുമൃഗങ്ങള്‍ക്ക്‌ പ്ളാസ്റ്റിക്‌ വലിയ ഭീഷണിയായിട്ടുണ്ട്‌. വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ പരിസര ശുചീകരണവും പ്ളാസ്റ്റിക്‌ മാലിന്യങ്ങളുടെ കൂമ്പാരത്തില്‍ പ്രതിസന്ധിയിലാവുന്നു.

പ്ളാസ്റ്റിക്‌ ഉപയോഗിക്കാതിരിക്കുക എന്ന നിലപാടിലേക്ക്‌ ജനങ്ങള്‍ മാറുകയെന്നതാണ്‌ ഈ വിപത്തിനെ അതിജീവിക്കാുള്ള ആത്യന്തികമായ മാര്‍ഗ്ഗം. പുനരുപയോഗത്തിലൂടെ പുതിയ പ്ളാസ്റ്റിക്ക്‌ വസ്തുക്കളുടെ ഉപയോഗം ഇല്ലാതാക്കുകയെന്നത്‌ മറ്റൊരു മാര്‍ഗ്ഗം. ഇതിന്‌ നിലവാരം കൂടിയ പ്ളാസ്റ്റിക്‌ വസ്തുക്കള്‍ മാത്രമേ ഉപകരിക്കൂ. ൧൯൯൨ല്‍ ബ്രസീല്‍ തലസ്ഥാനമായ റിയോ ഡി ജനൈറോയില്‍ ചേര്‍ന്ന യു.എന്‍ കോഫറന്‍സ്‌ പ്ളാസ്റ്റിക്‌ വസ്തുക്കളുടെ പുനസംസ്കരണം സംബന്ധിച്ച്‌ വിശദമായി ചര്‍ച്ച ചെയ്തിരുന്നു. എത്രത്തോളം പുനസംസ്കരണം ചെയ്ത്‌ പുനരുപയോഗം സാധ്യമാക്കാമോ അത്രത്തോളം പ്രകൃതി സ്രോതസ്സുകളെ വരും തലമുറകള്‍ക്കായി നിലനിര്‍ത്താനാകുമെന്ന്‌ യു.എന്‍ വിലയിരുത്തി.

ഒരു പ്രാവിശ്യം ഉപയോഗിക്കുന്ന കൂടുകള്‍ തന്നെ വീണ്ടും വീണ്ടും ഉപയോഗിച്ച്‌ പ്ളാസ്റ്റിക്‌ ഉപയോഗം കുറയ്ക്കാനാകും. തുണി, കടലാസ്‌ എന്നിവയെ കൂടുതല്‍ ആശ്രയിക്കുകയും മറ്റൊരു മാര്‍ഗ്ഗമാണ്‌. പ്ളാസ്റ്റിക്‌ കൂടുകള്‍ക്ക്‌ നിരോധനം വന്നശേഷം പല മീന്‍ വില്‍പ്പന കേന്ദ്രങ്ങളിലും തേക്കിലയിലും മറ്റും മീന്‍ പൊതിഞ്ഞുകൊടുക്കുന്ന സമ്പ്രദായം കേരളത്തില്‍ തിരിച്ചുവന്നൂവെന്നത്‌ വളരെ സ്വാഗതാര്‍ഹമായ കാര്യമാണ്‌.

Advertisements

2 പ്രതികരണങ്ങള്‍ to “പ്ളാസ്റ്റിക്കില്‍ നിന്ന് തേക്കിലയിലേക്ക്‌”

  1. വളരെ കാലികപ്രസക്തിയുള്ള ലേഖനം…അഭിനന്ദനങ്ങള്‍

  2. Reusing waste plastics

    The commercial utilisation of waste plastics give great scope for people engaged in waste collection to earn more income, saves more fossil fuel, keeps our neighbourhoods clean and saves landfill space. Policy makers should take into consideration the failure of attempts to ban plastics of various thicknesses.


ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

%d bloggers like this: