കേളി
കേളി കലാസാംസ്കാരിക വേദി

Archive for ജനുവരി 2008

മറഞ്ഞിരിക്കുന്ന കുതന്ത്രം

ജനുവരി 31, 2008

ഷരീഫ്‌ പൈക്കാടന്‍ ആറാം അണുശക്തിയായി തീര്‍ന്നെണ്റ്റെ വീറാര്‍ന്ന നാടുജ്ജ്വലിക്കയല്ലീ ഒത്തീല ചായ കുടിക്കുവാനെങ്കിലെന്‍ ഹൃത്തിലെന്തൂഷ്മള ചാരിതാര്‍ത്യം!” (ഒളപ്പമണ്ണ) 1974-ലെ ഇന്ത്യയുടെ ആദ്യത്തെ ആണവ പരീക്ഷണത്തിനു ശേഷം കവി എഴുതിയതാണ്‌ ഈ വരികള്‍. മൂന്ന്‌ പതിറ്റാണ്ടുകള്‍ക്ക്‌ ശേഷവും ഈ സ്ഥിതിയില്‍ കാര്യമായ മാറ്റമൊന്നും സംഭവിച്ചിട്ടില്ല. 1974-ലും 98-ലും ഇന്ത്യ സ്വന്തമായി ആണവ പരീക്ഷണങ്ങള്‍ നടത്തി. ആണവ ഇന്ധനത്തില്‍ നിന്നും ഊര്‍ജ്ജം വേര്‍തിരിച്ചെടുക്കുന്ന 17 റിയാക്ടറുകളും തോറിയം എന്ന മൂലകത്തിണ്റ്റെ സമ്പന്നമായ നിക്ഷേപവും നമ്മുടെ രാജ്യത്തിനുണ്ട്‌. എന്നിട്ടും ഉത്പാദിപ്പിക്കുന്ന മൊത്തം ഊര്‍ജ്ജത്തിണ്റ്റെ […]

പ്ളാസ്റ്റിക്കില്‍ നിന്ന് തേക്കിലയിലേക്ക്‌

ജനുവരി 30, 2008

പ്രത്യാഘാതങ്ങളുടെ കാലയളവ്‌ പരിഗണിക്കുമ്പോള്‍ ആഗോള താപനത്തേക്കാള്‍ വലിയ ഭീഷണിയാണ്‌ പ്ളാസ്റ്റിക്‌ ഉണ്ടാക്കുന്നതെന്ന്‌ ലോകത്തെ പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞര്‍ മുറിയിപ്പ്‌ നല്‍കുന്നു. ലോകത്തെ പ്രധാന ജലസ്ത്രോതസ്സുകളെല്ലാം ഇന്ന്‌ പ്ളാസ്റ്റിക്കിണ്റ്റെ പിടിയിലാണ്‌. നൂറ്റാണ്ടുകള്‍ കഴിഞ്ഞാലും നശിക്കാതെ നിലനില്‍ക്കുന്ന പ്ളാസ്റ്റിക്‌ മാലിന്യങ്ങള്‍ സമുദ്രങ്ങളിലെയും കടലുകളിലെയും കായലുകളിലെയും തടാകങ്ങളിലെയും നീര്‍ച്ചോലകളിലെയും അഴുക്കു ചാലുകളിലെയും പ്രധാന ഭീഷണിയായി മാറിക്കഴിഞ്ഞു. മനുഷ്യന്‍ തീ കണ്ടുപിടിച്ചതുപോലെ ആഘോഷിക്കപ്പെട്ടതാണ്‌ പ്ളാസ്റ്റിക്കിണ്റ്റെ കണ്ടെത്തലും. ഇത്രയും ഉപകാരപ്രദമെന്നു കരുതിയേടത്തുനിന്ന്‌ ഇത്രയും വിനാശകാരിയായ വസ്തുവായി പ്ളാസ്റ്റിക്‌ മാറി. മണ്ണും വെള്ളവും പ്ളാസ്റ്റിക്കിണ്റ്റെ പിടിയിലമര്‍ന്നു. […]