കേളി
കേളി കലാസാംസ്കാരിക വേദി

‘ജീവകാരുണ്യ’െന്‍റ നോവും ഗുണഭോക്താവിെന്‍റ ചിരിയും

നജിം കൊച്ചുകലുങ്ക്‌

പ്രവാസ ലോകത്തെ സൌഹൃദവലയത്തിലുള്ള ഒരു സാമൂഹ്യ പ്രവര്‍ത്തകന്‍ ഹൃദയനോവ്‌ വെളിപ്പെടുത്താതെ തമാശഭാവത്തില്‍ അവതരിപ്പിച്ച ഒരു യാഥാര്‍ഥ്യം പ്രവാസ ജീവിതത്തിെന്‍റ ഭാഗമായി മാറിക്കഴിഞ്ഞ ജീവകാരുണ്യ പ്രവര്‍ത്തനത്തെ കുറിച്ച്‌ ചില വീണ്ടു വിചാരങ്ങളുണര്‍ത്തുന്നു.

ഹൃദയസ്തംഭനം മൂലം മരിച്ച ഒരു മലയാളിയുടെ മരണാനന്തര നടപടിക്രമങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുമ്പോഴാണ്‌ അദ്ദേഹത്തിന്‌ നടേപറഞ്ഞ നേരിെന്‍റ പൊള്ളുന്ന അനുഭവമുണ്ടായത്‌. മൃതദേഹം എങ്ങനെയെങ്കിലും നാട്ടിലെത്തിക്കാന്‍ സഹായിക്കണമെന്നാണ്‌ കുടുംബാംഗങ്ങളില്‍ ചിലര്‍ മരണം സംഭവിച്ച തൊട്ടടുത്ത ദിവസങ്ങളില്‍ നാട്ടില്‍ നിന്ന്‌ വിളിച്ച്‌ അഭ്യര്‍ഥിച്ചുകൊണ്ടിരുന്നത്‌.

നടപടിക്രമങ്ങള്‍ എന്തായി എന്ന്‌ ദിവസവും വിളിച്ച്‌ അന്വേഷിച്ചിരുന്ന അവരുടെ സ്വരത്തിലെ നനവ്‌ കൂടുതല്‍ ഊര്‍ജ്ജസ്വലതയോടെ പ്രവര്‍ത്തിക്കാന്‍ പ്രേരിപ്പിക്കുന്നതായിരുന്നു. പല പല നിയമ തടസങ്ങളാല്‍ രേഖകള്‍ ശരിയായി വരാന്‍ ദിവസങ്ങളെടുത്തു. നാട്ടില്‍ നിന്നുള്ള വിളികള്‍ ക്രമേണ ‘മിസ്ഡ്‌’ കാളുകളായി മാറി. അങ്ങോട്ട്‌ വിളിക്കുമ്പോള്‍ മറു ഭാഗത്തെ സ്വരത്തിന്‌ നനവ്‌ വറ്റിത്തുടങ്ങിയത്‌ പോലെ. എന്നിരുന്നാലും ഇരട്ട ഹൃദയമുള്ള ജീവകാരുണ്യ പ്രവര്‍ത്തകന്‍ ദയാവായ്പോടെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട്‌ കൊണ്ടുപോയി. ദോഷം പറയരുതല്ലൊ, മിസ്ഡ്‌ കോളുകള്‍ കൃത്യമായി വന്നുകൊണ്ടിരുന്നു. ഒടുവില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി മൃതദേഹം നാട്ടിലയക്കാന്‍ തയ്യാറെടുപ്പ്‌ നടത്തിക്കൊണ്ടിരിക്കെ ദേ വീണ്ടും വരുന്നു, മിസ്ഡ്‌ കാള്‍. പ്രവര്‍ത്തനങ്ങള്‍ ഫലവത്തായ സന്തോഷാതിരേകത്താലായിരുന്ന ‘ജീവകാരുണ്യന്‍’ വേഗം ആ മൊബൈല്‍ നമ്പറിലേക്ക്‌ തിരിച്ചുവിളിച്ചു. രണ്ട്‌ ദിവസത്തിനകം അയക്കാന്‍ കഴിയുമെന്ന’സന്തോഷ’ വാര്‍ത്ത അറിയിച്ചു. മറുഭാഗത്തെ സ്വരത്തിനും സന്തോഷത്തിെന്‍റ നനവ്‌.

കുശലാന്വേഷണമെന്ന നിലയില്‍ സ്വാഭാവികമായും ‘ജീവകാരുണ്യന്‍’ ചോദിച്ചു, ‘ഇപ്പോള്‍ എവിടെയാണ്‌, വീട്ടിലാണോ?’ ‘അല്ല, എല്ലാവരും കൂടി ഒന്ന്‌ വീഗാലാന്‍റില്‍ വന്നതാണ്‌, അപ്പോള്‍ ഒന്ന്‌ വിളിച്ചുനോക്കിയതാണ്‌’

ജീവകാരുണ്യത്തിെന്‍റ ഒരു ഹൃദയം അതോടെ ഫീസായെന്ന്‌ അദ്ദേഹം പറയുന്നു.സ്വന്തം കുടുംബത്തെ പോറ്റാനുള്ള ഏകമാര്‍ഗമെന്ന നിലയില്‍ സ്വന്തമായി നടത്തുന്ന ചെറിയ ബിസിനസ്‌ മാറ്റിവെച്ച്‌ ജീവകാരുണ്യ പ്രവര്‍ത്തനത്തിന്‌ സമയം കണ്ടെത്തുന്ന തെന്‍റ വിഡ്ഢിത്തമോര്‍ത്ത്‌ അദ്ദേഹം തലക്കടിച്ചുപോയത്രെ.

മരണം എന്ന യാഥാര്‍ഥ്യത്തെ കുറിച്ചോര്‍ത്ത്‌ ബാക്കി കിടക്കുന്ന ജീവിതത്തിെന്‍റ കരയിലിരുന്നു വിലപിച്ചിട്ട്‌ കാര്യമില്ലെന്നത്‌ നേര്‌. പോകുന്നവര്‍ പോകും. വിലപിച്ചിരുന്നാല്‍ പോയവര്‍ തിരിച്ചുവരില്ലല്ലൊ. അതുകൊണ്ട്‌ തന്നെ കുടുംബനാഥന്‍ മരിച്ച ദുഃഖമകറ്റാന്‍ വീഗാലാന്‍റിെന്‍റ നേരംപോക്കിലേക്ക്‌ കുടുംബാംഗങ്ങള്‍ ഇറങ്ങിയിരുന്നതിനെ കുറ്റം പറയാന്‍ വയ്യ. പക്ഷെ നേരംപോക്കുകള്‍ക്കിടയില്‍ ഒരു നേരംപോക്കായി തങ്ങളുടെ പ്രിയപ്പെട്ടവെന്‍റ മൃതദേഹം എന്നെത്തിച്ചുതരുമെന്ന്‌ ചോദിക്കാന്‍ അതിനുവേണ്ടി നിഷ്കാമ കര്‍മ്മിയായി പണിയെടുക്കുന്നവന്‌ മിസ്ഡ്‌ കോളടിക്കുകയും തങ്ങളിപ്പോള്‍ വീഗാലാന്‍റിലാണെന്ന്‌ പറയുകയും ചെയ്യുന്ന ഉളുപ്പില്ലായ്മയെ എന്തുവിളിക്കും?

മറ്റൊരു സാമൂഹ്യ പ്രവര്‍ത്തകന്‍ വിവരിച്ച അനുഭവം ഇതിലും തീക്ഷ്ണവും പ്രകോപനപരവുമാണ്‌. റിയാദില്‍ അപകടത്തില്‍ മരിച്ച ഒരു തമിഴെന്‍റ മൃതദേഹം തങ്ങള്‍ക്ക്‌ വേണ്ടെന്ന്‌ ഭാര്യയും അയാളോളം പോന്ന മക്കളും. ഇതര മതവിശ്വാസിയായതുകൊണ്ട്‌ റിയാദില്‍ മറമാടാന്‍ നിയമപരമായ സാങ്കേതിക തടസങ്ങളും. മൃതദേഹം മോര്‍ച്ചറിയിലെത്തിച്ച പോലീസുകാര്‍ക്കും വിഷയത്തിലിടപെട്ട സാമൂഹ്യ പ്രവര്‍ത്തകര്‍ക്കും മുന്നില്‍ മാസങ്ങ ളോളം പ്രഹേളികയായി മാറി ഈ മൃതദേഹം.

ചെന്നൈയിലെത്തിച്ചുകൊടുക്കാമെന്ന്‌ പറഞ്ഞിട്ടും അത്രടം വരെ ചെന്നതൊന്നു ഏറ്റുവാങ്ങാന്‍ കുടുംബം തയ്യാറല്ല. സാമൂഹ്യപ്രവര്‍ത്തകരുടെ നിരന്തരമായ നിര്‍ബന്ധത്തിനൊടുവില്‍ തങ്ങളുടെ നാടായ തഞ്ചാവൂരില്‍ നിന്ന്‌ ചെന്നൈയിലെത്തി മൃതദേഹം ഏറ്റുവാങ്ങി തിരിച്ചുപോരാന്‍ ൧൫൦൦൦ രൂപ ചെലവാകുമെന്നും അത്രയും തന്നാല്‍ ആലോചിക്കാമെന്നും ഒരു വാദമുയര്‍ത്തി കുടുംബം. കുടുംബത്തിെന്‍റ നിര്‍ദ്ധനാവസ്ഥയെ പ്രതിയാക്കി കുടുംബത്തെ മാപ്പുസാക്ഷിയാക്കാം. പക്ഷെ ആ മുതിര്‍ന്ന മക്കള്‍ കുറഞ്ഞ വേതനത്തിനെങ്കിലും ജോലി ചെയ്യുന്നവരാണെന്നത്‌ കുടുംബത്തെ ന്യായീകരിക്കാന്‍ ശ്രമിക്കുമ്പോഴും ദഹിക്കാത്ത വസ്തുതയായി പുളിച്ചു തികട്ടുന്നു.

സ്വന്തം കുടുംബത്തെ പോറ്റാനുള്ള പണം ടെലിഫോണിനും മറ്റും ചെലവഴിച്ച്‌ കുടുംബത്തെ വിളിച്ച്‌ മൃതദേഹമൊന്ന്‌ ഏറ്റുവാങ്ങൂ എന്ന്‌ കെഞ്ചുന്ന സാമൂഹ്യപ്രവര്‍ത്തകന്‌ ആ മക്കള്‍ക്കില്ലാത്ത ബാദ്ധ്യത എന്താണ്‌ അധികമായി ആ മൃതദേഹത്തോട്‌? തങ്ങള്‍ സാമ്പത്തികമായി ബുദ്ധിമുട്ടിലായതിനാല്‍ മൃത ദേഹം ഏറ്റുവാങ്ങാന്‍ നിവൃത്തിയില്ല എന്ന ഒരുത്തരം കൊണ്ട്‌ ആ കുടുംബത്തിെന്‍റ കടമ കഴിഞ്ഞു. പക്ഷെ വിഷയത്തിലിടപെട്ട സാമൂഹ്യ പ്രവര്‍ത്തകനൊ, മൃതദേഹം സൂക്ഷിച്ചിരിക്കുന്ന ആശുപത്രിയധികൃതരുടെയും പോലീസ്‌ അതോറിറ്റിയുടെയും സ്വന്തം മനസാക്ഷിയുടെയും ചോദ്യങ്ങള്‍ക്ക്‌ മുമ്പില്‍ കൃത്യമായ ഒരുത്തരം കണ്ടെത്താനാകാതെ കുഴയുന്നു.

എന്തു ചെയ്യണമെന്ന്‌ ചോദിക്കുന്ന അധികൃതര്‍ക്ക്‌ മുമ്പില്‍ മറ്റൊരു പോംവഴി അവതരിപ്പിച്ച്‌ പരിഹാരം കാണാന്‍ ശ്രമിച്ചില്ലെങ്കില്‍ മറ്റൊരു വിഷയവുമായി ഇനി സമീപിക്കാന്‍ കഴിയാത്ത അവസ്ഥയുണ്ടാകും എന്ന ഭീതി. ഏറ്റെടുത്ത കര്‍മ്മം പൂര്‍ണമാക്കാന്‍ കഴിയാത്തതിെന്‍റ മനോവിഷമം വേറെയും. ഒടുവില്‍ സ്വന്തം കീശയില്‍ നിന്നെടുത്ത്‌ അല്ലെങ്കില്‍ സംഘടനയുടെ ഫണ്ടില്‍ നിന്നെടുത്ത്‌ ആ കുടുംബത്തെ ചെന്നൈയില്‍ കൊണ്ടുവന്ന്‌ മൃതദേഹം ഏല്‍പിച്ചുവിടേണ്ട ഗതികേട്‌.

വേലിയില്‍ കിടന്ന പാമ്പിനെ തോളത്ത്‌ എടുത്തുവച്ച അവസ്ഥയെന്ന്‌ ഒരിക്കലെങ്കിലും ചിന്തിച്ചുപോകാത്ത ജീവകാരുണ്യപ്രവര്‍ത്തകന്‍ ഗള്‍ഫിലെ ഇന്ത്യന്‍ പ്രവാസി സമൂഹത്തിലുണ്ടാവാന്‍ തരമില്ല. ജീവകാരുണ്യപ്രവര്‍ത്തനത്തിെന്‍റ ഗുണഭോക്താക്കളായ വ്യക്തികളും കുടുംബങ്ങളും സമൂഹം മുഴുവനും തന്നെയും പലപ്പോഴും ഇത്തരം നെറികേടുകള്‍ ഈ ജീവകാരുണ്യപ്രവര്‍ത്തകരോട്‌ കാട്ടാറുണ്ട്‌.

സാമൂഹ്യ പ്രവര്‍ത്തനവും ജീവകാരുണ്യ പ്രവര്‍ത്തനവുമൊക്കെ ചിലരുടെ മാത്രം ബാദ്ധ്യതയാണെന്ന്‌ വല്ലാതെ ഉറച്ചുപോയ ധാരണ സമൂഹത്തിലെ അവനവന്‍ചേരിക്കാരായ ഓരോരുത്തര്‍ക്കുമുണ്ട്‌. മനുഷ്യെന്‍റ ഒരു ക്ളേശാവസ്ഥ കാണുമ്പോള്‍ ഹൃദയാലുത്വമുള്ള ആള്‍ ഇടപെടും. സ്വാഭാവികം. ജന്‍മസഹജമായ ചില ഗുണങ്ങള്‍ അതിന്‌ അന്തര്‍പ്രേരണയാകു മെന്നതും നേര്‌. അങ്ങനെയൊരാളെ ഒത്തു കിട്ടിയാല്‍ അയാളുടെ ചുമലില്‍ മുഴുവന്‍ ഉത്തരവാദിത്തവും ഇരുമുടികെട്ടന്നപോലെ കെട്ടി യേല്‍പിച്ച്‌ മലകയറ്റിവിടുന്ന ലാഘവത്വം സമൂഹത്തിെന്‍റ പൊതുസ്വഭാവമായി മാറിയിരിക്കുകയാണ്‌. മലകയറ്റത്തിെന്‍റ ഭാരവും തിരിച്ചിറങ്ങുന്നതിെന്‍റ ബദ്ധപ്പാടും അളന്നു മാര്‍ക്കിട്ട്‌ പുരസ്കാരം നല്‍കി തങ്ങളുടെ കടമ നിറവേറ്റുകയാണ്‌ പിന്നീട്‌ സമൂഹം.

ഗള്‍ഫ്‌ പ്രവാസി സമൂഹത്തിലെ ജീവകാരുണ്യ പ്രവര്‍ത്തനരംഗത്തെ വര്‍ത്തമാനകാലാവസ്ഥ ഇത്രയും കൊണ്ട്‌ പൂര്‍ണമാകുന്നില്ല. സമൂഹം ചിലരെ ജീവകാരുണ്യപ്രവര്‍ത്തകരാക്കി (വി.കെ.എന്‍. ഭാഷാ ശൈലിയില്‍ ‘ജീവകാരുണ്യന്‍മാരായി’) ആദരിച്ച്‌ നിലനിര്‍ത്തു ന്നത്‌ സാമൂഹ്യ ബാദ്ധ്യതകള്‍ അവരുടെ ശിരസിലേല്‍പിച്ചുകൊടുത്ത്‌ ബുദ്ധിമുട്ടുകളില്‍ നിന്നൊഴിഞ്ഞു നില്‍ക്കാനുള്ള ഭൂരിപക്ഷ ത്തിെന്‍റ തന്ത്രമാണ്‌.

നല്ല മനസുണ്ടായിപ്പോയതുകൊണ്ട്‌ ജീവകാരുണ്യരെന്ന ന്യൂനപക്ഷം എല്ലാവര്‍ക്കും വേണ്ടി പ്രവര്‍ത്തിച്ചുകൊള്ളണമെന്നാണ്‌ സമൂഹത്തിെന്‍റ മനസിലിരുപ്പ്‌.

ഇടക്കിടയ്ക്ക്‌ പുരസ്കാരമെന്ന പട്ടു വളയും പൊന്നാടയും കാട്ടി പ്രലോഭനങ്ങള്‍ തുടരുന്നതില്‍ മാത്രം സമൂഹം ജാഗ്രത പാലി ക്കും. ജീവകാരുണ്യ പ്രവര്‍ത്തനവുമായി രാവും പകലും ഓടിനടക്കുന്നതിനിടയില്‍ സ്വന്തം ജീവിതത്തെ ബാധിച്ച ക്ഷീണം കാരണം ഒന്നി രുന്നുപോകുമ്പോള്‍ ദേ വരുന്നു സാമൂഹ്യ വിമര്‍ശനം, കളിയാക്കലുകളും, ‘അതുശെരി, അവാര്‍ഡൊക്കെ കിട്ടിയപ്പോള്‍ നിര്‍ത്തിയല്ലെ പണി’.

ഇതേ അവസ്ഥ തന്നെയാണ്‌ സംഘടനകള്‍ക്കുമുള്ളത്‌. ഒരുപാട്‌ പ്രവര്‍ത്തനങ്ങള്‍ നടത്തിയ സംഘടനയും ഇടക്കൊന്ന്‌ വിശ്രമത്തിലായാല്‍ പിന്നെ വിമര്‍ശനത്തിെന്‍റ ക്രൂരമ്പുകളാണ്‌ ഏല്‍ക്കേണ്ടിവരിക.

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ മൂലം സ്വന്തം ജീവിതത്തില്‍ തളര്‍ന്നുപോയ ഒരു ജീവകാരുണ്യ പ്രവര്‍ത്തകനെ സഹായിക്കേണ്ട ബാദ്ധ്യതയെ കുറിച്ചോര്‍മ്മപ്പെടുത്തിയപ്പോള്‍ ചില ഗുണഭോക്താക്കളുടെയും സാമൂഹ്യ ജീവികളുടെയും കമന്‍റുകളുടെ സാമ്പിള്‍ വെടിക്കെട്ടിതാ, ‘അവന്‌ അങ്ങനെത്തന്നെ വേണം, ആവശ്യമില്ലാത്ത പണിക്ക്‌ നടന്ന്‌ വെറുതെ ജീവിതം പാഴാക്കരുതെന്ന്‌ ഞാന്‍ പലപ്പോഴും പറഞ്ഞിട്ടുള്ളതാ’, ‘എന്തര്‍്‌, സ്വന്തം കുടുമ്മങ്ങള്‌ നോക്കാതെ സമൂഹത്തെ നന്നാക്കാന്‍ നടക്കണോന്‍ അനുഫവിക്കട്ടെന്ന്‌’, ‘ഓനെന്തിെന്‍റ കേടാ, സ്വയം വരുത്തിവെച്ചതല്ലെ, അനുബവിക്കുമ്പോള്‍ പടിച്ചോളും. ‘

Advertisements

ഒരു പ്രതികരണം to “‘ജീവകാരുണ്യ’െന്‍റ നോവും ഗുണഭോക്താവിെന്‍റ ചിരിയും”

  1. “നല്ല മനസുണ്ടായിപ്പോയതുകൊണ്ട്‌ ജീവകാരുണ്യരെന്ന ന്യൂനപക്ഷം എല്ലാവര്‍ക്കും വേണ്ടി പ്രവര്‍ത്തിച്ചുകൊള്ളണമെന്നാണ്‌ സമൂഹത്തിെന്‍റ മനസിലിരുപ്പ്‌.”

    ഇത് അവിടെ ഗള്‍ഫില്‍ മാത്രമല്ല. എവിടേയും അതാണ്‌ സ്ഥിതി.

    നല്ല പോസ്റ്റ്. അഭിനന്ദനങ്ങള്‍


ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

%d bloggers like this: