കേളി
കേളി കലാസാംസ്കാരിക വേദി

Archive for ഒക്ടോബര്‍ 2007

‘ജീവകാരുണ്യ’െന്‍റ നോവും ഗുണഭോക്താവിെന്‍റ ചിരിയും

ഒക്ടോബര്‍ 31, 2007

നജിം കൊച്ചുകലുങ്ക്‌ പ്രവാസ ലോകത്തെ സൌഹൃദവലയത്തിലുള്ള ഒരു സാമൂഹ്യ പ്രവര്‍ത്തകന്‍ ഹൃദയനോവ്‌ വെളിപ്പെടുത്താതെ തമാശഭാവത്തില്‍ അവതരിപ്പിച്ച ഒരു യാഥാര്‍ഥ്യം പ്രവാസ ജീവിതത്തിെന്‍റ ഭാഗമായി മാറിക്കഴിഞ്ഞ ജീവകാരുണ്യ പ്രവര്‍ത്തനത്തെ കുറിച്ച്‌ ചില വീണ്ടു വിചാരങ്ങളുണര്‍ത്തുന്നു. ഹൃദയസ്തംഭനം മൂലം മരിച്ച ഒരു മലയാളിയുടെ മരണാനന്തര നടപടിക്രമങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുമ്പോഴാണ്‌ അദ്ദേഹത്തിന്‌ നടേപറഞ്ഞ നേരിെന്‍റ പൊള്ളുന്ന അനുഭവമുണ്ടായത്‌. മൃതദേഹം എങ്ങനെയെങ്കിലും നാട്ടിലെത്തിക്കാന്‍ സഹായിക്കണമെന്നാണ്‌ കുടുംബാംഗങ്ങളില്‍ ചിലര്‍ മരണം സംഭവിച്ച തൊട്ടടുത്ത ദിവസങ്ങളില്‍ നാട്ടില്‍ നിന്ന്‌ വിളിച്ച്‌ അഭ്യര്‍ഥിച്ചുകൊണ്ടിരുന്നത്‌. നടപടിക്രമങ്ങള്‍ എന്തായി എന്ന്‌ ദിവസവും […]

യാത്ര

ഒക്ടോബര്‍ 31, 2007

സുധാകരന്‍ ചാവക്കാട് കരളില്‍ നോവിന്റെ ഭാരം പേറി കണ്ണുനീര്‍ വറ്റി ചുളുങ്ങിയ കണ്‍തടവും കരയാന്‍ അശക്തയാമെന്‍ അമ്മ കൈവീശി യാത്ര ചൊല്ലവേ! സ്നേഹം തുളുമ്പുന്ന കണ്‍പീലിയും സപ്തവര്‍ണ്ണങ്ങള്‍ നിറയുമീ നയനങ്ങളും മൂകമാം യാത്ര ചൊല്ലും അധരങ്ങളു- മെന്‍ പ്രിയതമതന്‍ കവിള്‍തടത്തില്‍ മഴതുള്ളി പോല്‍ ഇറ്റു വീഴും കണ്ണുനീരും മാവിന്‍ കൊമ്പിലിരുന്നു യാത്രാ മംഗളം നേരുന്ന കിളികളും സാഗരത്തിന്‍ നേര്‍ത്ത ഈണവും സാക്ഷിയായി അനുഗമിച്ചീടുന്ന സൂര്യനും മുത്തം തരാന്‍ കൊതിച്ചു, ‘ഉണ്ണി’ മുന്നോട്ട്‌ ഗമിച്ചീടവെ മാറോട്‌ ചേര്‍ത്ത്‌ മുതുകില്‍ […]