കേളി
കേളി കലാസാംസ്കാരിക വേദി

ബ്രസീലുകാരെപ്പോലെ കളിക്കാന്‍

ബ്രസീലുകാരെപ്പോലെ പന്തുകളിക്കുക ഏതൊരാളുടെയും സ്വപ്നമാണ്‌. ഇംഗ്ളണ്ടില്‍ സൈമണ്‍ ക്ളിഫോര്‍ഡ്‌ എന്നയാളുടെ പാഠശാല അത്തരത്തിലുള്ള താരങ്ങളെ സൃഷ്ടിക്കാനുദ്ദേശിച്ചുള്ളതാണ്‌

‘ഭാവിയില്‍ ഇംഗ്ളണ്ട്‌ ടീം മുഴുവന്‍ എനിക്ക്‌ സ്വന്തമാകും’

കോടികളെറിഞ്ഞ്‌ താരങ്ങളെ സ്വന്തമാക്കുന്ന റോമന്‍ അബ്രമോവിച്ചല്ല ഇതു പറയുന്നത്‌. ലീഡ്സിലെ കത്തോലിക്കാ സ്കൂളില്‍ ഏഴുവര്‍ഷം മുമ്പ്‌ ഒരു പ്രൈമറി അധ്യാപകന്‍ മാത്രമായിരുന്ന സൈമണ്‍ ക്ളിഫോര്‍ഡ്‌ ഇതു പറയുമ്പോള്‍, അവിശ്വസിക്കേണ്ട.1998 ലോകകപ്പു മുതല്‍ ഇംഗ്ളണ്ടിണ്റ്റെ വജ്രായുധമായി നില്‍ക്കുന്ന മൈക്കല്‍ ഓവനും പുതിയ കാലത്തിണ്റ്റെ താരമായ വെയ്ന്‍ റൂണിയും അത്‌ സമ്മതിച്ചുതരും. ഇരുവരും പന്തുകൊണ്ട്‌ ഇന്ദ്രജാലം കാണിക്കാന്‍ പഠിച്ചത്‌ ക്ളിഫോര്‍ഡിണ്റ്റെ പാഠങ്ങളില്‍നിന്നാണ്‌. ഇന്ന്‌ ബ്രിട്ടനിലും അമേരിക്കയിലും ഓസ്ട്രേലിയയിലുമൊക്കെയായി ഒന്നര ലക്ഷത്തോളംപോര്‍ ക്ളിഫോര്‍ഡിണ്റ്റെ പാഠശാലയില്‍ പന്തുതട്ടാന്‍ പഠിക്കുന്നു. വെറും 33 വയസിനിടെ, ലോകത്തെ ഏറ്റവും ആരാധ്യനായ ഫുട്ബോള്‍ അധ്യാപകനായി (കോച്ചല്ല) ക്ളിഫോര്‍ഡ്‌ പരിഗണിക്കപ്പെടുന്നു.

ഇനി ബ്രസീലിലേക്ക്‌. ലോകകപ്പില്‍ ക്രൊയേഷ്യക്കെതിരെ ബ്രസീലിണ്റ്റെ പ്രകടനം കണ്ട്‌ രോഷാകുലനായി ഒരാരധകന്‍ എഴുതുന്നു. അടുത്തിടെ അന്തരിച്ച ടെലി സണ്റ്റാനയ്ക്കൊപ്പം ബ്രസീലിണ്റ്റെ ഫുട്ബോള്‍ കലയും മരിച്ചു. 1982ലും 1986ലും ബ്രസീലിനെ ലോകകപ്പില്‍ പരിശീലിപ്പിച്ച സണ്റ്റാന ഫുട്ബോളിണ്റ്റെ ബ്രസീലിയന്‍ ശൈലിയുടെ അവസാന വക്താവായിരുന്നു. ഇന്ന്‌ പന്തടക്കവും കഴിവും മാത്രം മതി എല്ലാ കോച്ചുമാര്‍ക്കും. യഥാര്‍ത്ഥ കളിക്കാര്‍ ഇന്നില്ല- ഫുട്ബോള്‍, ബ്രസീലിയന്‍ വേ ഓഫ്‌ ലൈഫ്‌ എന്ന വെബ്സൈറ്റില്‍ ഈ വിലാപത്തെ അംഗീകരിച്ചുകൊണ്ട്‌ ഏറെപ്പേര്‍ എഴുതുന്നു. 

86 ലോകകപ്പില്‍ ഫ്രാന്‍സിനെതിരെ ബ്രസീല്‍ കളിച്ച കളിയാണ്‌ യഥാര്‍ത്ഥ ബ്രസീലിയന്‍ ശൈലിയിലുള്ള അവസാന മത്സരം എന്ന്‌ റിയോയില്‍നിന്നുള്ള ഈ ആരാധകന്‍ തറപ്പിച്ചു പറയുന്നു. റൊണാള്‍ഡീന്യോയയെപ്പോലുള്ള താരങ്ങള്‍ വംശമറ്റുപോവുകയാണെന്നും പന്തുകൊണ്ടുള്ള കലാ ചാതുര്യം വെളിപ്പെടുത്താന്‍, കടുത്ത തന്ത്രങ്ങള്‍ അടക്കിഭരിക്കുന്ന ഇത്തെ ഫുട്ബോളില്‍ അവര്‍ക്കിടം കിട്ടുന്നില്ലെന്നുമാണ്‌ ആരാധകണ്റ്റെ പരാതി.

ഇരുപതു വര്‍ഷം മുമ്പ്‌ ഫുട്ബോളില്‍ എഴുപതു ശതമാനവും കഴിവും സാങ്കേതികതയുമായിരുന്നു. തന്ത്രങ്ങള്‍ക്കും കായികക്ഷമതയ്ക്കും മുപ്പതു ശതമാനം മാത്രമായിരുന്നു സ്ഥാനം. ഇന്ന്‌ നേരെ മറിച്ചാണ്‌ നില. ഇന്ന്‌ വേഗം, ശക്തി തുടങ്ങിയ ഫുട്ബോളിതര കാര്യങ്ങളുമായാണ്‌ കളി ബന്ധപ്പെട്ടിരിക്കുന്നത്‌. ശൈലിയും ജന്‍മ സിദ്ധമായ കഴിവും വെറും കാഴ്ചവസ്തുക്കള്‍ മാത്രമാണ്‌ 1970-1982കാലത്തെ ബ്രസീല്‍ ടീമിനെയും 1974-1978കാലത്തെ ഹോളണ്ട്‌ ടീമിനെയും ഇനി കാണാനാവില്ലെന്ന്‌ ബ്രസീലിലെ പാരമ്പര്യ വാദികളായ ആരാധകര്‍ പറയുന്നു.

അത്‌ സാധ്യമാകുമെന്ന പ്രത്യാശയാണ്‌ സിമോണ്‍ ക്ളിഫോര്‍ഡിനെ പ്രസക്തനാക്കുത്‌. ബ്രസീലില്‍ മാത്രമല്ല, ഇംഗ്ളണ്ടിലെ പ്രായോഗിക ഫുട്ബോളിലും ബ്രസീലിയന്‍ താളം കണ്ടെത്താന്‍ കഴിയുമെന്ന്‌ ക്ളിഫോര്‍ഡ്‌ പറയുന്നു, തെളിയിക്കുന്നു. കഴിഞ്ഞ ഏഴുവര്‍ഷം കൊണ്ട്‌ ക്ളിഫോര്‍ഡ്‌ അന്താരാഷ്ട്ര ഫുട്ബോളിലെ ഏറ്റവും മികച്ച ഫുട്ബോള്‍ അധ്യാപകനായി മാറിയതെങ്ങനെയെന്നത്‌ അതു വ്യക്തമാക്കുന്നു.

മിഡിത്സ്ബ്രോയ ടീമിനോടുള്ള ആരാധന മാത്രമായിരുന്നു ക്ളിഫോര്‍ഡിന്‌ ഫുട്ബോളുമായി 1977 വരെയുള്ള ബന്ധം. ഒരു നാള്‍ കളി കാണാനെത്തിയ ക്ളിഫോര്‍ഡ്‌, ബ്രസീലുകാരനായ ജുനീന്യോയുടെ അച്ഛനെ യാദൃശ്ചികമായി പരിചയപ്പെടാനിടയായി. ഒരു കാപ്പി കുടിക്കാനായുള്ള ക്ഷണത്തില്‍നിന്നാണ്‌, ബ്രസീലിയന്‍ സോക്കര്‍ സ്കൂള്‍ എന്ന പ്രതിഭാസത്തിണ്റ്റെ തുടക്കം.

ബ്രസീലുകാര്‍ എങ്ങനെ ഇത്ര മനോഹരമായി ഫുട്ബോള്‍ കളിക്കുന്നുവെന്ന സംശയത്തിന്‌, ബ്രസീലുകാര്‍, കുട്ടിക്കാലം മുതല്‍ക്കെ കളിച്ചുപഠിക്കുന്ന ശീലത്തെക്കുറിച്ച്‌ പറഞ്ഞു കൊടുത്തു. ‘ഫുട്ബോള്‍ ഡി സൊളാവോ’ എന്ന, ഫുട്സാലാണ്‌ ബ്രസീലുകാരന്‌ പന്തുകൊണ്ട്‌ നൃത്തമാടാനുള്ള കഴിവു നല്‍കുതെന്ന്‌ ജുനീന്യോ പറഞ്ഞുകൊടുത്തു. ബാസ്കറ്റ്ബോള്‍ കോര്‍ട്ടില്‍, ഫുട്ബോളിനെക്കാള്‍ കനമുള്ള, എന്നാല്‍ ചെറിയ പന്തുകൊണ്ട്‌ കളിക്കുന്ന ഫുട്സാലാണ്‌ ബ്രസീലില്‍ കളി വളര്‍ത്തുന്നത്‌. അരനൂറ്റാണ്ടിലേറെക്കാം പഴക്കമുണ്ട്‌ ഈ രീതിക്ക്‌. പെലെ, സീക്കോ, റൊണാള്‍ഡോ, റൊണാള്‍ഡീന്യോ തുടങ്ങി ബ്രസീലിലെ എല്ലാ താരങ്ങളും ഇങ്ങനെ കളി പഠിച്ചവരാണ്‌ (ലോകകപ്പിനിടെ വരുന്ന നൈക്കിയുടെ പരസ്യം ഓര്‍ക്കുക). നാലാം വയസില്‍ ഫുട്സാല്‍ കളിക്കാന്‍ തുടങ്ങിയ ജുനീന്യോ, പതിനാലാം വയസിലാണ്‌ പുല്‍മൈതാനത്ത്‌ പന്തു തട്ടാന്‍ തുടങ്ങിയത്‌.

ചെറിയ പന്തുമായി നടത്തുന്ന പരിശീലനം താരങ്ങളുടെ ഡ്രിബ്ബ്ളിങ്ങ്‌ കഴിവും സൂചിക്കുഴലിലൂടെ പോലും മുന്നേറാനുള്ള കഴിവും വര്‍ദ്ധിപ്പിക്കുന്നു. കനം കൂടിയ പന്തില്‍, ഹെഡ്ഡര്‍ പ്രായോഗികമല്ലാത്തതിനാല്‍, ഫീല്‍ഡ്‌ ഗെയിമില്‍ താരങ്ങള്‍ വിദഗ്ധരാകുന്നു. ബ്രസീലുകര്‍ മറ്റെല്ലാവരെക്കാളും നന്നായി കളിക്കുതെങ്ങനെയെന്നത്‌ ജുനീന്യോ നല്‍കിയ ഉത്തരത്തില്‍നിന്ന്‌ ക്ളിഫോര്‍ഡ്‌ പഠിച്ചു.

1997ല്‍ കടംവാങ്ങിയ കാശുമായി ബ്രസീലിലെത്തിയ ക്ളിഫോര്‍ഡ്‌, ജുനീനിന്യോയുടെ പരിചയംവഴി, സീക്കോ, റൊമാരിയോ, റിവേലിനോ തുടങ്ങി ബ്രസീലിലെ പ്രമുഖ താരങ്ങളെക്കണ്ട്‌ ബ്രസീലിയന്‍ ശൈലിയെക്കുറിച്ച്‌ സംസാരിച്ചു. ഈ യാത്ര ബി.ബി.സി യില്‍ ഡോക്യുമെണ്റ്ററിയായി വന്നതോടെ, ക്ളിഫോര്‍ഡിണ്റ്റെ ശ്രമങ്ങള്‍ക്ക്‌ പുതിയ മാനം കൈവന്നു.എ ന്യു ബാള്‍ ഗെയിം എന്ന ഡോക്യുമെണ്റ്ററി കണ്ട അന്നത്തെ ഇംഗ്ളണ്ട്‌ കോച്ച്‌ ഗ്ളെന്‍ ഹോഡില്‍, ക്ളിഫോര്‍ഡിനെ നേരിട്ടുവന്നു കണ്ടു. ഇംഗ്ളണ്ടിനെ ബ്രസീലിനെപ്പോലെ കളിപ്പിക്കണമൊയിരുന്നു ഹോഡിലിണ്റ്റെ ആവശ്യം. അതിന്‌ കുട്ടികളെ പരിശീലിപ്പിച്ചു തുടങ്ങണമെന്ന ക്ളിഫോര്‍ഡിണ്റ്റെ മറുപടി ഹോഡിലിനെ ചൊടിപ്പിച്ചു. ലോകകപ്പിന്‌ അഞ്ചുമാസം മാത്രം നില്‍ക്കെ, ഇംഗ്ളണ്ട്‌ ടീമിനെ ബ്രസീലിനെപ്പോലെ കളിപ്പിക്കണമൊയിരുന്നു ഹോഡില്‍ ആവശ്യപ്പെട്ടത്‌.

അങ്ങനെയാണ്‌, ക്ളിഫോര്‍ഡ്‌, ഇണ്റ്റര്‍നാഷണല്‍ കോഫെഡറേഷന്‍ ഓഫ്‌ ഫുട്ബോള്‍ ഡി സലാവോ എന്ന പ്രസ്ഥാനം വീടിനുമുകളിലെ കൊച്ചുമുറിയില്‍ തുടങ്ങിയത്‌. പിന്നീട്‌, ബ്രസീലിയന്‍ സോക്കര്‍ സ്കൂള്‍ എപേരില്‍ പ്രശസ്തമായ പാഠ്യ പദ്ധതിയുടെ തുടക്കവും ഇവിടെ നിന്ന്‌. ഇന്ന്‌ ഒട്ടേറെ പ്രൊഫഷണല്‍ താരങ്ങള്‍, ക്ളിഫോര്‍ഡില്‍നിന്ന്‌ കളി നീക്കങ്ങള്‍ പഠിക്കുന്നു. നിര്‍ത്താതെ, അവസാനിക്കാത്ത നീക്കങ്ങളുമായി ചെറിയ പന്തിനെ കാലില്‍ നിര്‍ത്തുകയെന്ന തന്ത്രമാണ്‌ ക്ളിഫോര്‍ഡിണ്റ്റെ പഠന പദ്ധതിയിലെ പ്രധാന ഭാഗം.

ഇതു ശരിയാണെ്‌ ശാസ്ത്രവും പറയുന്നു. ലിവര്‍പൂള്‍ഹോപ്‌ സര്‍വകലാശാലയിലെ ഡോ. ചാള്‍സ്‌ ബക്ക്ളിയുടെ അഭിപ്രായത്തില്‍, കുത്തിപ്പൊങ്ങാത്ത, ചെറിയ പന്തുകളാണ്‌ കുട്ടികളില്‍ പന്തടക്കം വളര്‍ത്താന്‍ നല്ലത്‌. ഇന്ന്‌ പ്രൊഫഷണല്‍ രംഗത്തെ താരങ്ങളില്‍ പലരും വാം അപ്പുകളില്‍ ചെറിയ പന്തുകള്‍ ഉപയോഗിക്കുന്നു. പ്രീമിയര്‍ ലീഗിലെ ക്ളബുകളെല്ലാം തന്നെ, ക്ളിഫോര്‍ഡിനെ വിളിച്ച്‌ ക്ളാസുകള്‍ എടുപ്പിക്കുന്നു. എവര്‍ട്ടന്‍ ക്ളബില്‍ വെയ്ന്‍ റൂണിയായിരുന്നു ക്ളിഫോര്‍ഡിണ്റ്റെ അവതാരകന്‍. മൈക്കല്‍ ഓവന്‍ കുട്ടികള്‍ക്കായി ക്ളിഫേര്‍ഡ്‌ തന്ത്രങ്ങളുപയോഗിച്ച്‌ ഒട്ടേറെ, വീഡിയോകള്‍ നിര്‍മിച്ചു. അത്‌ ബി.ബി.സിയില്‍ സോക്കര്‍ സ്കിത്സ്‌ എന്ന പരമ്പരയായി. ക്ളിഫോര്‍ഡില്‍ നിന്നു സ്വായത്തമാക്കിയ റിവേലിനോ ഇലാസ്റ്റിക്‌ എന്ന്‌ ക്ളിഫോര്‍ഡ്‌ പേരിട്ടിട്ടുള്ള നീക്കം ഒന്നിലേറെ തവണ ഓവന്‍ ഗോളടിക്കാനായി ഉപയോഗിച്ചിട്ടുമുണ്ട്‌. റൊണാള്‍ഡോ, എമേഴ്സന്‍ തുടങ്ങി ബ്രസീല്‍ താരങ്ങളുടെ പേരുമായി ബന്ധപ്പെട്ടാണ്‌ ക്ളിഫേര്‍ഡിണ്റ്റെ നീക്കങ്ങള്‍.

ഓവന്‍ പല ബ്രസീല്‍ നീക്കങ്ങളും പഠിക്കാന്‍ പാരാജയപ്പെട്ടതോടെയാണ്‌ ക്ളിഫോര്‍ഡ്‌ തീരെ ചെറിയ കുട്ടികളില്‍ പരിശീലനം നടത്തേണ്ടതിണ്റ്റെ ആവശ്യകത മനസ്സിലാക്കിയത്‌. ഫുട്ബോള്‍ കളിച്ചു വളരുന്ന കുട്ടികളില്‍, നീക്കങ്ങള്‍ക്കനുസൃതമായി ശരീരം രൂപപ്പെടുന്നുവെന്നണ്‌ ക്ളിഫോര്‍ഡിണ്റ്റെ കണ്ടെത്തല്‍. ഇംഗ്ളണ്ട്‌ ടീമിലെ താരങ്ങള്‍ക്ക്‌ പെട്ടൊന്നോരു ദിവസം ബ്രസീലിനെപ്പോലെ കളിക്കാനാകാത്തത്‌ അതുകൊണ്ടാണ്‌. കുഞ്ഞുങ്ങള്‍ക്കായുള്ള സോക്കാടോട്സ്‌ എന്ന പഠനക്കളരി അങ്ങനെ തുടങ്ങി.

2003ല്‍ ഗാര്‍ഫോര്‍ത്ത്‌ ടൌണിലെ ക്ളബുകളിലൊന്ന്‌ ക്ളിഫോര്‍ഡ്‌ വിലയ്ക്കുവാങ്ങി. 20 വര്‍ഷത്തിനുള്ളില്‍ പ്രീമിയര്‍ ലീഗില്‍ കളിക്കുമെന്നാണ്‌ തണ്റ്റെ ക്ളബിനെക്കുറിച്ച്‌ ഇദ്ദേഹത്തിണ്റ്റെ അവകാശവാദം. അക്കാലത്ത്‌ ഇംഗ്ളണ്ട്‌ ടീം തണ്റ്റെ, ബ്രസീലുകാരെപ്പോലെ കളിക്കുന്ന ഇംഗ്ളണ്ടുകാര്‍ നിറഞ്ഞതാകുമെന്ന്‌ ക്ളിഫോര്‍ഡ്‌ കണക്കുകൂട്ടുന്നു.

അന്ന്‌ ബ്രസീലുകാര്‍ ആരെപ്പോലെയാകും കളിക്കുക?. ജര്‍മിക്കാരെപ്പോലെ, ലോങ്ങ്‌റേഞ്ചര്‍ ഷോട്ടുകളില്‍നിന്ന്‌ ഗോളടിക്കാന്‍ ഇപ്പോള്‍ത്തന്നെ അവര്‍ ശീലിച്ചുകഴിഞ്ഞു. റൊണാള്‍ഡീന്യോയുടെ കാലം കഴിഞ്ഞാല്‍, മൈതാന മധ്യത്തില്‍ പന്ത്‌ ഡ്രിബിള്‍ ചെയ്യുകയും കാലില്‍നിന്ന്‌ പന്ത്‌ അടര്‍ത്താതെ മുന്നേറുകയും ചെയ്യുന്ന ഒരാളുണ്ടാകുമോ?. ഏത്‌ റൊണാള്‍ഡീന്യോ, എന്ത്‌ സാംബ എന്നാകുമോ അന്നത്തെ ബ്രസീലുകാര്‍ ചോദിക്കുന്നത്‌?

Advertisements

ഒരു പ്രതികരണം to “ബ്രസീലുകാരെപ്പോലെ കളിക്കാന്‍”

  1. നല്ല ലേഖനം..അറിയാത്ത കാര്യങ്ങള്‍


ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

%d bloggers like this: