കേളി
കേളി കലാസാംസ്കാരിക വേദി

കൊറിയന്‍ സിനിമയിലെ ധൂര്‍ത്തപുത്രന്‍

സ്വയം സ്വായത്തമാക്കിയ കലയില്‍ അതിണ്റ്റെ രാജാവായി വാഴുയാണ്‌ കിം കി ഡുക്ക്‌. അക്കാദമിക്‌ തലത്തില്‍ സിനിമയെക്കുറിച്ച്‌ യാതൊന്നും സമ്പാദിക്കാനാകാതെ, പരാജയപ്പെട്ട കൌമാരവും യുവത്വവും താണ്ടിയശേഷം ചലച്ചിത്രലോകത്തെത്തിയ കിം, കഴിഞ്ഞ അഞ്ചുവര്‍ഷമായി ലോക സിനിമാമേളകളുടെ പ്രധാന ആകര്‍ഷണമാണ്‌. ദൃശ്യപരമായും പ്രമേയപരമായും മൌലികത അവകാശപ്പെടാവുന്ന സിനിമകള്‍ അദ്ദേഹത്തെ വേറിട്ടുനിര്‍ത്തുന്നു. പലപ്പോഴും ഒരാഘാതംപോലെ കിം തന്റെ സിനിമകള്‍ പ്രേക്ഷകനെ അനുഭവിപ്പിക്കുന്നു.

ദക്ഷിണ കൊറിയയിലെ ഗ്യോങ്ങ്സാങ്ങ്‌ പ്രവിശ്യയിലെ ദരിദ്ര കുടുംബങ്ങളിലൊന്നിലാണ്‌ 1960ല്‍ കിം ജനിക്കുന്നത്‌ . ഒമ്പതാം വയസ്സില്‍ കുടുംബം സോള്‍ നഗരത്തിലേക്ക്‌ മാറുന്നു. സോളില്‍ കാര്‍ഷിക വൃത്തി പഠിപ്പിക്കുന്ന സ്കൂളില്‍ ചേര്‍ന്നു. പതിനേഴാം വയസ്സില്‍ സ്കൂളില്‍നിന്നു പുറത്ത്‌. പിന്നീട്‌ ഫാക്ടറികളില്‍ കുട്ടിത്തൊഴിലാളിയായി മൂന്നു വര്‍ഷം . ഇരുപതാം വയസ്സില്‍ സൈന്യത്തില്‍. അഞ്ചുവര്‍ഷത്തെ സൈനിക സേവനത്തിനുശേഷം കാഴ്ചശക്തിയില്ലാത്തവരെ പഠിപ്പിക്കുന്ന പള്ളിസ്കൂളില്‍ ചേരുന്നു. ഉപദേശിയാകാമെന്ന പ്രതീക്ഷയില്‍ അവിടെ രണ്ടുവര്‍ഷം. 1990ല്‍ അന്നോളം സമ്പാദിച്ച പണമെല്ലാം ചേര്‍ത്ത്‌ പാരീസിലേക്ക്‌ വിമാനയാത്ര. കുട്ടിക്കാലം മുതല്‍ക്കെ വരച്ച ചിത്രങ്ങള്‍ തെരുവില്‍ വില്‍ക്കുകയായിരുന്നു ഉദ്ദേശ്യം. പാരീസിലെത്തി ചിത്രങ്ങള്‍ വിറ്റുകിട്ടിയ കാശുകൊണ്ട്‌ ജീവിതത്തിലാദ്യമായി ആദ്യമായി കിം ഒരു സിനിമ കണ്ടു. ഒരു ത്രില്ലറിലെപോലെ കിമ്മിന്റെ ജീവിതം വഴിപിരിയുന്നതവിടെ. നവസിനിമാലോകത്ത്‌ പ്രശസ്തനായ കിം കി ഡുക്ക്‌ എന്ന സംവിധായകനിലേക്കുള്ള വളര്‍ച്ച തുടങ്ങിയതവിടെ.

കൊറിയന്‍ സിനിമയുടെ ലോകഭാഷയാണ്‌ ഇന്ന്‌ കിം കി ഡുക്കിണ്റ്റെ സൃഷ്ടികള്‍. വ്യവസ്ഥിതികളോട്‌ കലഹിച്ച്‌ മൌലികമായ ശൈലിയില്‍ സിനിമകള്‍ കിം സൃഷ്ടിക്കുന്നു.കൊറിയന്‍ സിനിമയിലെ സമകാലികരായ ഹോങ്ങ്‌ സാങ്ങ്‌ സൂവിണ്റ്റെയോ ലീ ചാങ്ങ്‌ ഡോങ്ങിണ്റ്റെ സിനിമാ പാണ്ഡിത്യം കിമ്മിന്‌ അവകാശപ്പെടാനില്ല. ദരിദ്രമായ ചുറ്റുപാടുകളില്‍ വളര്‍ന്നതുകൊണ്ടും സിനിമയെക്കുറിച്ച്‌ പരിമിതമായ ജ്ഞാനം മാത്രം കൈമുതലായുള്ളതുകൊണ്ടും കിമ്മിണ്റ്റെ സിനിമകള്‍ കൊറിയയില്‍ അത്ര സ്വീകാര്യമല്ല. ലോകപ്രശസ്തങ്ങളായ സിനിമാ വേദികളില്‍ സജീവമായി ചര്‍ച്ചചെയ്യപ്പെടുമ്പോഴും അവാര്‍ഡുകള്‍ വാരിക്കൂട്ടുമ്പോഴും കിമ്മിണ്റ്റെ സിനിമകള്‍ കൊറിയയില്‍ പലപ്പോഴും പരാജയമാണ്‌. അവിടുത്തെ സിനിമാ നിരൂപകര്‍ക്ക്‌ ഏറെക്കുറെ പല സിനിമകളും അപ്രസക്തവുമാണ്‌. എന്നാല്‍, ലോകം കിം കി ഡുക്കിണ്റ്റെ സിനിമകള്‍ക്കായി കാത്തിരിക്കുന്നുവെന്ന അതിശയം തുടരുന്നു.

ഫ്രാന്‍സില്‍നിന്ന്‌ സിനിമാമോഹവുമായാണ്‌ കിം കൊറിയയില്‍ മടങ്ങിയെത്തിയത്‌. സിനിമയെ വലിയ മുതല്‍മുടക്കുള്ള വേദി കിമ്മിന്‌ എത്തിപ്പെടാവുന്ന ഇടമായിരുന്നില്ല. നാട്ടിലെ ചെറുകിട തിരക്കഥാരചനാ മത്സരങ്ങളില്‍ പയറ്റുകമാത്രമായിരുന്നു വഴി. 1993ല്‍ സ്ക്രീന്‍ റൈറ്റിങ്ങ്‌ എജ്യുക്കേഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിണ്റ്റെ പ്രശസ്തമായ പുരസ്കാരം കിമ്മിനെത്തേടിയെത്തി. ഒരു ചിത്രകാരനും വധശിക്ഷയ്ക്ക്‌ വിധിക്കപ്പെട്ട കുറ്റവാളിയും എന്ന തിരക്കഥ ഇന്‍സ്റ്റിറ്റ്യൂട്ട്‌ നടത്തിയ മത്സരത്തില്‍ ഓന്നമതെത്തി. 1994 കൊറിയന്‍ ഫിലിം കൌസിലിണ്റ്റെ മത്സരത്തില്‍ മൂന്നാം സ്ഥാനവും 1995ല്‍ ഓന്നം സ്ഥാനവും കിം സ്വന്തമാക്കി.

1996ല്‍ കിം തണ്റ്റെ സിനിമാജീവിതത്തിന്‌ തുടക്കമിട്ടു. ക്രൊക്കഡൈല്‍ എന്ന സിനിമ കിമ്മിണ്റ്റെ പില്‍ക്കാല ചിത്രങ്ങളുമായി ഗുണപരമായും ആഖ്യാനപരമായും താരതമ്യം ചെയ്യാന്‍ പാകത്തിലുള്ളതായിരുന്നില്ല. സോളിലെ ഹാണ്റ്റിവര്‍ നദിക്കരികെ താമസിക്കുന്ന ഒരാള്‍, നദിയില്‍ച്ചാടി ആത്മഹത്യ ചെയ്യാനൊരുങ്ങിയ സ്ത്രീയെ രക്ഷിക്കുന്നതും പിന്നീടയാള്‍ അവളെ എല്ലാത്തരത്തിലും പീഡിപ്പിക്കുന്നതുമായിരുന്നു പ്രമേയം. ഒടുവില്‍ നായകനും നായികയ്ക്കുമിടയില്‍ പ്രണയമുണ്ടാകുന്നുമുണ്ട്‌. സിനിമയുടെ പ്രചാരണത്തിന്‌ പത്രപ്രവര്‍ത്തകര്‍ക്കായി നടത്തിയ പ്രിവ്യൂ കാണാന്‍ അധികമാരുമെത്താതിരുന്നുത്‌ കിമ്മിനെ നിരാശപ്പെടുത്തിയില്ല. പുസാന്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ട സിനിമയ്ക്ക്‌ അവിടെ ധാരാളം പ്രേക്ഷകരെ സൃഷ്ടിക്കാനായി. കൊറിയന്‍ പനോരമയിലേക്ക്‌ ക്രൊക്കഡൈല്‍ തിരഞ്ഞെടുക്കപ്പെട്ടത്‌ കിമ്മിണ്റ്റെ അന്താരാഷ്ട്ര കരിയറിന്‌ തുടക്കം കുറിച്ചു.

ലോബജറ്റില്‍ ഒന്നോ രണ്ടോ ചിത്രങ്ങള്‍ വര്‍ഷംതോറും പുറത്തിറക്കുകയായിരുന്നു കിം ആദ്യം സ്വീകരിച്ച നയം. ചലച്ചിത്രകാരനെ നിലയില്‍ സ്വന്തമായൊരു ഇടം സൃഷ്ടിക്കാന്‍ ഈ നീക്കം കിമ്മിനെ സഹായിച്ചു. വൈല്‍ഡ്‌ ആനിമത്സ്‌ (1997), ബേര്‍ഡ്കേജ്‌ ഇന്‍ (1998) എന്നീ പില്‍ക്കാല ചിത്രങ്ങള്‍ കിമ്മിനെ കൊറിയക്കുപുറത്തേക്കെത്തിച്ചില്ലെങ്കിലും 2000ല്‍ പുറത്തിറങ്ങിയ ‘ഐല്‍’ കിമ്മിനെ യൂറോപ്പിലേക്ക്‌ കയറ്റുമതി ചെയ്തു. വെനീസ്‌ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിനെത്തിയ സിനിമ ജൂറിയുടെ പ്രത്യേക പരിഗണന സ്വന്തമാക്കിയതോടെ, കിം കി ഡുക്ക്‌ യൂറോപ്പിലും ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങി. മോസ്കോയിലും പോര്‍ട്ടോയിലും ബ്രസ്സല്‍സ്സിലും ഐല്‍ പുരസ്കൃതമായി.ഐലിനു പിന്നാലെ തണ്റ്റെ ശക്തമായ രാഷ്ട്രീയ ചിത്രവുമായി കിം എത്തി. അഡ്രസ്‌ അനോണ്‍.

കിമ്മിണ്റ്റെ സിനിമകള്‍ കൊറിയയുടെ മധ്യ-ഉപരിവര്‍ഗ ജീവിതത്തിനു ദഹിക്കാത്ത കാഴ്ചകളാണ്‌ സമ്മാനിച്ചത്‌. സ്ര്‍ത്രീകള്‍ക്കെതിരായ അക്രമത്തിണ്റ്റെ പേരില്‍ സ്ത്രീപക്ഷ വിമര്‍ശകര്‍ രാക്ഷസനെന്നും പരാജയപ്പെട്ടവനെന്നും കിമ്മിനെ കുറ്റപ്പെടുത്തി. കൊറിയന്‍ പത്രങ്ങളും കിമ്മിനെ വെറുതെ വിട്ടില്ല. നാട്ടിലെ പത്രക്കാര്‍ക്ക്‌ തനിക്കരികില്‍വരാന്‍ അനുവാദമില്ലെന്ന്‌ പ്രഖ്യാപിച്ചെങ്കിലും കിമ്മിന്‌ ആ വാക്ക്‌ പാലിക്കാനായില്ല.

യൂറോപ്പ്‌ കിമ്മിനെ കൂടുതല്‍ വിലപിടിച്ചവനായി കാണാന്‍ തുടങ്ങിയതാണ്‌ പിന്നീടുള്ള കാഴ്ച. അഡ്രസ്സ്‌ അനോണ്‍ വെനീസിലും ബാഡ്‌ ഗൈ ബെര്‍ലിന്‍ മേളയിലുമെത്തി.ബാഡ്‌ ഗൈ എന്ന സിനിമ കിമ്മിന്‌ കൊറിയന്‍ സിനിമയിലെ ബാഡ്‌ ഗൈ എന്ന വിളിപ്പേരും നല്‍കി. ഒപ്പം കൊറിയയില്‍ കിമ്മിണ്റ്റെ സിനിമ ബോക്സ്‌ ഓഫീസില്‍ വന്‍വിജയവുമായി. ബാഡ്‌ ഗൈ സാമ്പത്തിക നേട്ടത്തിനൊപ്പം കൊറിയയില്‍ കിമ്മിന്‌ ആരാധകരെയും സൃഷ്ടിച്ചു. കൊറിയയിലെ അതി പ്രശസ്ത താരമായിരു ജാങ്ങ്‌ ഡോങ്ങ്‌ ഗുനിനെ മുഖ്യ കഥാപാത്രമാക്കി തൊട്ടടുത്ത സിനിമചെയ്യാന്‍ കിമ്മിനു സാധിച്ചു. ദ കോസ്റ്റ്‌ ഗാര്‍ഡ്‌ എന്ന സിനിമ പ്രതീക്ഷിച്ച നിലവാരത്തിലേക്കെത്തിയില്ല. അതോടെ, പ്രമുഖ താരങ്ങള്‍ക്കു പിന്നാലെ പോവുകയ എന്ന നയം ആദ്യ സംരംഭത്തില്‍ത്തന്നെ കിം ഉപേക്ഷിക്കുകയും ചെയ്തു.

കിമ്മിണ്റ്റെ സിനിമകള്‍ സമൂഹത്തിലെ തിരസ്കൃതരുടെ ജീവിതത്തിനു പ്രാധാന്യം നല്‍കുന്നവയായിരുന്നു അതുകൊണ്ടുതന്നെ പലപ്പോഴും സദാചാര വാദികള്‍ക്ക്‌ ദഹിക്കാത്ത സിനിമാ അനുഭവമായി അതുമാറി. എന്നാല്‍, 2003ല്‍ പുറത്തിറങ്ങിയ സ്പ്രിങ്ങ്‌, സമ്മര്‍, ഫാള്‍, വിണ്റ്റര്‍……സ്പിങ്ങ്‌ ന്നേ ചലച്ചിത്രം ആത്മീയതയിലൂന്നി നിന്ന്‌ കഥപറഞ്ഞപ്പോള്‍, വിമര്‍ശകര്‍പോലും അമ്പരുന്നു. മൃദുകഥനത്തിലൂടെ പ്രേക്ഷകരെ, പ്രത്യേകിച്ച്‌ യൂറോപ്പിലെയും അമേരിക്കയിലെയും പ്രേക്ഷകരെ കൈയിലെടുക്കാന്‍ കിമ്മിനു സാധിച്ചു. ഋതുക്കളിലൂടെ കഥപറഞ്ഞ ചിത്രം ഓസ്കര്‍ പുരസ്കാരത്തിനുള്ള വിദേശ ഭാഷാ വിഭാഗത്തില്‍ കൊറിയയുടെ ഔദ്യോഗിക നോമിനേഷനായി. തൊട്ടുപിന്നാലെ 3 അയണ്‍ എന്ന ചിത്രത്തിലൂടെ കിം വീണ്ടും സിനിമാ ലോകത്തെ കീഴടക്കി. 2004ല്‍ രണ്ട്‌ വ്യത്യസ്ത മേളകളില്‍ രണ്ട്‌ വ്യത്യസ്ത ചിത്രങ്ങള്‍ക്ക്‌ മികച്ച സംവിധായകണ്റ്റെ പുരസ്കാരം കിമ്മിനു ലഭിച്ചു. സമരിറ്റന്‍ ഗേള്‍ എന്ന ചിത്രത്തിന്‌ ബെര്‍ലിന്‍ മേളയിലും 3 അയണിലൂടെ വെനീസിലും കിം മികച്ച സംവിധായകനായി.

2005ലിറങ്ങിയ ദ ബോ, 2006ല്‍ ടൈം, ഇക്കൊല്ലം ബ്രീത്ത്‌ എന്നീ ചിത്രങ്ങളുമായി കിം എത്തി. ലോക ചലച്ചിത്രമേളകളില്‍ ഏറ്റവും പ്രശസ്തമായ കാന്‍ മേളയില്‍ 2007ല്‍ കിമ്മിന്‌ ഇടം കിട്ടി. മത്സരവിഭാഗത്തില്‍ മത്സരിച്ച ബ്രീത്ത്‌ വാന്‍ പ്രതികരണമാണുണ്ടാക്കിയത്‌.

മൌലികമായ കഥനരീതിയാണ്‌ കിമ്മിണ്റ്റെ പ്രത്യേകത. സംഭാഷണങ്ങളിലൂടെയല്ലാതെ ശക്തമായി കഥപറയുവാനും തീഷ്ണമായ ചിത്രീകരണത്തിലൂടെ സിനിമയെ പ്രേക്ഷകണ്റ്റെ കണ്ണിലുടക്കിനിര്‍ത്തുവാനും അദ്ദേഹത്തിനു കഴിയുന്നു. ആദ്യ കാല സിനിമകളില്‍നിന്ന്‌ പ്രമേയപരമായും ദൃശ്യപരമായും ഒട്ടേറെ മാറ്റങ്ങള്‍ വന്നുവെങ്കിലും കിമ്മിണ്റ്റെ സിനിമകള്‍ക്ക്‌ കൊറിയന്‍ നിരൂപകര്‍ ഇന്നും വലിയ സ്ഥാനം കല്‍പ്പിക്കുന്നില്ല. കൊറിയയില്‍നിന്നുള്ള തണുപ്പന്‍ പ്രതികരണത്തോടുള്ള പ്രതിഷേധ സൂചകമായി തണ്റ്റെ സിനിമകള്‍ വിദേശത്ത്‌ റിലീസ്‌ ചെയ്യുവാന്‍ കിം തീരുമാനിക്കുകയും ചെയ്തു.കൊറിയന്‍ വിമര്‍ശകരെ അതിജീവിക്കാന്‍ ഇന്നും സാധിച്ചില്ലെങ്കിലും അന്താരാഷ്ട്ര ചലച്ചിത്രാസ്വാദകര്‍ക്കിടയില്‍ കൊറിയന്‍ സിനിമയൊല്‍ കിം കി ഡുക്ക്‌ സിനിമകളാണ്‌.

വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ്‌ കിം സിനിമയെടുക്കുന്നത്‌. ചലച്ചിത്രമെന്ന കല സ്വയം സ്വായത്തമാക്കിയ കിം തണ്റ്റെ സിനിമകള്‍ സമകാലികരായ കൊറിയന്‍ സംവിധായകരുടെയത്ര ബൌദ്ധിക മേന്‍മയുള്ളവയല്ലെന്ന്‌ സ്വയം വിലയിരുത്തുന്നു. എന്നാല്‍ സാങ്കേതികമായും പ്രമേയപരമായും കിമ്മിണ്റ്റെ സിനിമകള്‍ മറ്റു കൊറിയന്‍ സിനിമകളേക്കള്‍ മേന്‍മ പുലര്‍ത്തുന്നുമുണ്ട്‌. പരീക്ഷണങ്ങളാണ്‌ കിമ്മിണ്റ്റെ മറ്റൊരു പ്രത്യേകത. 2000ല്‍ പുറത്തിറങ്ങിയ റിയല്‍ ഫിക്ഷന്‍ എന്ന സിനിമ വെറും 200 മിനിറ്റുകൊണ്ട്‌ സോളിലെ തെരുവുകളില്‍നിന്ന്‌ ചിത്രീകരിച്ചതാണ്‌. തന്നോടു തെറ്റുചെയ്യുവരെയെല്ലാം കൊലപ്പെടുത്തുന്ന കഥാപാത്രത്തെ തെരുവില്‍ പിന്തുടര്‍ന്നാണ്‌ ഈ ചിത്രം ഒരുക്കിയത്‌.

2001ലെ അഡ്രസ്‌ അനോണ്‍ എന്ന ചിത്രം അമേരിക്കന്‍ സൈനികതാവളത്തിലും ചുറ്റുമായാണ്‌ പൂര്‍ത്തിയാക്കിയത്‌. കൊറിയന്‍ യുദ്ധത്തിണ്റ്റെ രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്ന ചിത്രത്തിന്‌ സ്വാഭാവികമായും കൊറിയക്കു പുറത്തായിരുന്നു ആസ്വാദകരേറെയും. ദൃശ്യപരമായ ചാരുതയാണ്‌ കിമ്മിണ്റ്റെ സിനിമകളുടെ മറ്റൊരു സവിശേഷത. സ്പ്രിങ്ങ്‌, സമ്മര്‍…സിനിമ അതിണ്റ്റെ മകുടോദാഹരണമാണ്‌. കൊറിയയിലെ വിഖ്യാതമായ തടാകത്തിലാണ്‌ രണ്ട്‌ ബുദ്ധഭിക്ഷുക്കളുടെ കഥപറയുന്ന ചിത്രം ഒരുക്കിയത്‌. തടാകത്തിന്‌ പരിസ്ഥിതിനാശം വരില്ലെന്ന്‌ അധികൃതരെ ബോദ്ധ്യപ്പെടുത്താന്‍ ആറുമാസം പുറകെ നടന്ന ശേഷമാണ്‌ കിമ്മിന്‌ അനുമതി കിട്ടിയത്‌. കിം ലോക സിനിമയില്‍ ശ്രദ്ധേയനായത്‌ ഈ ചിത്രത്തോടെയാണ്‌.

സിനിമ കിം സ്വയം പഠിച്ചതാണെങ്കിലും, സംവിധായകന്‍ സിനിമയുടെ സമ്പൂര്‍ണാധികാരിയാണെന്ന്‌ വിശ്വസിക്കുയാളാണ്‌ കിം. തണ്റ്റെ ഭൂരിഭാഗം സിനിമകളുടെയും എഡിറ്റിങ്ങും കലാ സംവിധാനവും തിരക്കഥാ രചനയും സ്വയം നിര്‍വഹിക്കുന്ന കിം, സിനിമകള്‍ നിര്‍മ്മിക്കാനും തയ്യാറാവുന്നു. ഒത്തുതീര്‍പ്പുകളില്ലാതെ തണ്റ്റെ ജീവിത ഭാഷ്യം ചമയ്ക്കുകയാണ്‌ കിമ്മിണ്റ്റെ ഓരോ സിനിമകളും.

Advertisements

2 പ്രതികരണങ്ങള്‍ to “കൊറിയന്‍ സിനിമയിലെ ധൂര്‍ത്തപുത്രന്‍”

  1. നന്നായിരിക്കുന്നു. ചിത്രങ്ങള്‍ ചേര്‍ക്കുന്നത്‌ ഉചിതമായിരിക്കും


ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

%d bloggers like this: