കേളി
കേളി കലാസാംസ്കാരിക വേദി

Archive for സെപ്റ്റംബര്‍ 2007

ബ്രസീലുകാരെപ്പോലെ കളിക്കാന്‍

സെപ്റ്റംബര്‍ 12, 2007

ബ്രസീലുകാരെപ്പോലെ പന്തുകളിക്കുക ഏതൊരാളുടെയും സ്വപ്നമാണ്‌. ഇംഗ്ളണ്ടില്‍ സൈമണ്‍ ക്ളിഫോര്‍ഡ്‌ എന്നയാളുടെ പാഠശാല അത്തരത്തിലുള്ള താരങ്ങളെ സൃഷ്ടിക്കാനുദ്ദേശിച്ചുള്ളതാണ്‌ ‘ഭാവിയില്‍ ഇംഗ്ളണ്ട്‌ ടീം മുഴുവന്‍ എനിക്ക്‌ സ്വന്തമാകും’ കോടികളെറിഞ്ഞ്‌ താരങ്ങളെ സ്വന്തമാക്കുന്ന റോമന്‍ അബ്രമോവിച്ചല്ല ഇതു പറയുന്നത്‌. ലീഡ്സിലെ കത്തോലിക്കാ സ്കൂളില്‍ ഏഴുവര്‍ഷം മുമ്പ്‌ ഒരു പ്രൈമറി അധ്യാപകന്‍ മാത്രമായിരുന്ന സൈമണ്‍ ക്ളിഫോര്‍ഡ്‌ ഇതു പറയുമ്പോള്‍, അവിശ്വസിക്കേണ്ട.1998 ലോകകപ്പു മുതല്‍ ഇംഗ്ളണ്ടിണ്റ്റെ വജ്രായുധമായി നില്‍ക്കുന്ന മൈക്കല്‍ ഓവനും പുതിയ കാലത്തിണ്റ്റെ താരമായ വെയ്ന്‍ റൂണിയും അത്‌ സമ്മതിച്ചുതരും. ഇരുവരും പന്തുകൊണ്ട്‌ […]

റസാഖ്‌ എന്ന ഭൂതം

സെപ്റ്റംബര്‍ 10, 2007

ഷീബ ഷരീഫ്‌ അമ്മായിമാരും കുട്ട്യോളുമൊക്കെയുണ്ടാവുമ്പോ മുകളില്‌ വല്ല്യകത്ത്‌ നീളത്തില്‍ പായ വിരിച്ചാ രാത്രീല്‌ കിടക്കാറ്‌. മത്സരിച്ച്‌ നുണ പറയുന്ന അമ്മായിമാരുടെ വായില്‌ നോക്കി കിടക്കും ഞങ്ങളൊരു സംഘം. അങ്ങിനൊരു രാത്രി വെടിപറച്ചിലിന്റെ ഹരത്തില്‍ മുഴുകി നില്‍ക്കുമ്പോ വടക്കേലെ മുറ്റത്തേക്ക്‌ ഒരു പട്ടി മോങ്ങി കരഞ്ഞു വരുന്ന ശബ്ദം കേട്ട്‌ ഞങ്ങളെല്ലാരും പേടിച്ചു. അപ്പൊ സമയം ചുരുങ്ങിയത്‌ ഒരു മണിയെങ്കിലും കഴിഞ്ഞു കാണും. വല്ല പ്രേതത്തേയും കണ്ടിട്ടാണോ ഇനി പട്ടി മോങ്ങുതെന്ന പേടിയിലായി ഞങ്ങളെല്ലാവരും. കൂട്ടത്തില്‍ കുറച്ചെങ്കിലും ധൈര്യമുള്ള […]

കൊറിയന്‍ സിനിമയിലെ ധൂര്‍ത്തപുത്രന്‍

സെപ്റ്റംബര്‍ 10, 2007

സ്വയം സ്വായത്തമാക്കിയ കലയില്‍ അതിണ്റ്റെ രാജാവായി വാഴുയാണ്‌ കിം കി ഡുക്ക്‌. അക്കാദമിക്‌ തലത്തില്‍ സിനിമയെക്കുറിച്ച്‌ യാതൊന്നും സമ്പാദിക്കാനാകാതെ, പരാജയപ്പെട്ട കൌമാരവും യുവത്വവും താണ്ടിയശേഷം ചലച്ചിത്രലോകത്തെത്തിയ കിം, കഴിഞ്ഞ അഞ്ചുവര്‍ഷമായി ലോക സിനിമാമേളകളുടെ പ്രധാന ആകര്‍ഷണമാണ്‌. ദൃശ്യപരമായും പ്രമേയപരമായും മൌലികത അവകാശപ്പെടാവുന്ന സിനിമകള്‍ അദ്ദേഹത്തെ വേറിട്ടുനിര്‍ത്തുന്നു. പലപ്പോഴും ഒരാഘാതംപോലെ കിം തന്റെ സിനിമകള്‍ പ്രേക്ഷകനെ അനുഭവിപ്പിക്കുന്നു. ദക്ഷിണ കൊറിയയിലെ ഗ്യോങ്ങ്സാങ്ങ്‌ പ്രവിശ്യയിലെ ദരിദ്ര കുടുംബങ്ങളിലൊന്നിലാണ്‌ 1960ല്‍ കിം ജനിക്കുന്നത്‌ . ഒമ്പതാം വയസ്സില്‍ കുടുംബം സോള്‍ നഗരത്തിലേക്ക്‌ […]